ന്യുഡൽഹി: കൊറോണ വൈറസ് ഭയാനകമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ചൈനയിലേക്ക് പോകുന്നതിനു ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി. കൊറോണയെത്തുടർന്ന് ഇൻഡിഗോ എയർലൈൻസ് ചൈനയിലേക്കുള്ള സർവിസുകൾ റദ്ദ് ചെയ്തു. റഷ്യയിലും ഇറ്റലിയിലും ബ്രിട്ടനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം പടർന്ന രാജ്യങ്ങളുടെ എണ്ണം 23 ആയി. വൈറസ് ബാധ തുടരുന്ന സാഹചര്യത്തിൽ മെഡിക്കൽ മാസ്കുകൾ ഇനിയും ആവശ്യമാണ്.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വൈറസ് ബാധ തടയാൻ എല്ലാവരും മുൻകരുതൽ എടുക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു.