സംസ്ഥാനത്തെയും രാജ്യത്തെയും മൂന്നാമത്തെ കൊറോണ രോഗവും സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള രോഗിക്കാണ് കൊറോണ വൈറസ് രോഗം ഉണ്ടെന്ന് ഉറപ്പ് വരുത്തിയത്. 3 രോഗികളും ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികളാണ്. 3 ജില്ലകളിലാണ് ഇപ്പോൾ 3 രോഗികൾ ഉള്ളത്. രണ്ടാമത്തെ കൊറോണ വൈറസ് ആലപ്പുഴ ജില്ലയിലാണ് സ്ഥിരീകരിച്ചത്. മൂന്നു പേരുടെയും ആഗോഗ്യ നില സംതൃപ്തികരമാണ്. സംസ്ഥാനത്ത് 1999 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി ഹർഷ വർദ്ധൻ, സ്മൃതി ഇറാനി എന്നിവരുൾപ്പെടെ 4 മന്ത്രിമാരടങ്ങുന്ന കർമ്മസമിതി കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടുണ്ട്.