ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാന്നറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പത്തു വയസ് കുറവ് തോന്നിക്കുന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്നു. കൽക്കിക്ക് ശേഷം ബിഗ് ഫിലിംസ് ബാന്നർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ.ജെ മാത്തുക്കുട്ടിയാണ്. കുഞ്ഞേൽദോയുടെ പ്രണയത്തെ പരിചയപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസർ.
പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം. ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.