സൗദിയില്‍ കൊറോണയില്ല, വാര്‍ത്തകള്‍ വ്യാജം

റിയാദ്: സൗദിയില്‍ കൊറോണ വൈറസ്സ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം. സൗദിയില്‍ ചിലയിടങ്ങളില്‍ കൊറോണ ബാധ റിപ്പോര്‍ട്ടുചെയ്തുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് കൊറോണ ബാധിതരുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതാമാണെന്ന് നേരത്തെ ആരോഗ്യമന്ത്രി തൗഫീഖ് അല്‍റബീവ് പ്രതികരിച്ചിരുന്നു.

അതേസമയം രാജ്യത്ത് കൊറോണ ബാധയുണ്ടാകാതിരിക്കാനുള്ള കര്‍ശന നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്. കൊറോണ ബാധ റിപ്പോര്‍ട്ടുചെയ്തിട്ടുള്ള രാജ്യങ്ങളില്‍നിന്നും എത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്കാണ് വിധേയമാക്കുന്നത്.