ഫഹദ് ഫാസിലിന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ഉള്ള സിനിമയാകാനൊരുങ്ങുകയാണ് മാലിക്. മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണൻ ടേക്ക് ഓഫിന് ശേഷം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചിത്രത്തിൽ 4 ഗെറ്റപ്പുകളിലായാണ് ഫഹദ് എത്തുന്നത്.. സുലൈമാൻ എന്ന കഥാപാത്രത്തിന്റെ 20 വയസു മുതൽ 57 വയസു വരെയുള്ള കാലഘട്ടത്തെയാണ് 4 ഗെറ്റപ്പുകളിൽ ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 25 കോടി മുതൽ മുടക്കിൽ ആൻ്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ടേക്ക് ഓഫ് ടീമുകൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
വലിയ സീറ്റുകൾ ഒരുക്കിയാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രം പൊളിറ്റിക്കൽ ത്രില്ലെർ ആണ്. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.