ന്യൂഡൽഹി: പൗരത്വ നിയമം നടപ്പാക്കിയതിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി ചേർന്ന പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്നും ഭരണഘടനയ്ക്ക് അനുസൃതമായാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ പേരിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികൾ നടപ്പാക്കി. നിരവധി വികസന പ്രവർത്തനങ്ങൾ സർക്കാർ നടത്തിയതായും ഈ ദശാബ്ദം ഇന്ത്യക്ക് ഏറെ നിർണായകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്.