പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രത്തിന് കത്ത്

    ലഖ്‌നൗ: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. ഇത് സംബന്ധിച്ച് യു.പി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തുനല്‍കിയതായാണ് റിപ്പോര്‍ട്ട്. പൗരത്വ ഭേതഗതിക്ക് എതിരായി സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിരോധനത്തിന് ശ്രമിക്കുന്നത്.

    നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവുമെന്റ് ഓഫ് ഇന്ത്യ)യുടെ മറ്റൊരു രൂപമാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മുമ്പ് പ്രതികരിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനയാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി യു.പി ഡി.ജി.പി ഒ.പി സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.