പതിനായിരക്കണക്കിന്  ഒഴുകിയെത്തി: ചര്‍ച്ച് ആക്ട് സമിതിയെ അനുകൂലിച്ച് ഗവര്‍ണര്‍: പ്രതിഷേധം വിജയം

തിരുവനതപുരം: നീതി തേടി യാക്കോബായ സഭ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതീകാത്മക  സഹനസമരം നടത്തി. രാഷ്ട്രീയ പാർട്ടികൾ പലസമരങ്ങൾ നടത്തുമ്പോൾ  പോലും വിജനമായി  കിടന്നിട്ടുള്ള  തിരുവനതപുരം സെക്രെട്ടറിയേറ്റ്   ഇന്ന് കണ്ടത്   നീതിക്കായി ഒഴുകി എത്തിയ പതിനായിരക്കണക്കിന്  വിശ്വാസികളെ  ആണ്. ജാതി, മത ഭേദമന്യേ  നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു .ചർച്ച് ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് ബർയൂഹാനോൻ റമ്പാൻ കൂടാതെ സരസമിതി  അംഗങ്ങൾ  തുടങ്ങിയ നിരവധി പ്രമുഖർ സംസാരിച്ചു .

സമിതിയുടെ ആവശ്യങ്ങള്‍ ഗവര്‍ണര്‍ അംഗീകരിച്ചതായി ചര്‍ച്ച് ആക്ട് സമിതി അറിയിച്ചു. ഗവര്‍ണറുടെ നിലപാട് ക്രൈസ്തവര്‍ക്ക് അനുകൂലമാണെന്നും സമിതി വ്യക്തമാക്കി.

ഓർത്തഡോക്സ് സഭ ക്രിസ്തീയതയ്ക്ക് അനുകൂലമായി പുനർവിചിന്തനം നടത്തണമെന്ന്  മലങ്കര കത്തോലിക്കാ സഭ  പ്രതിനിധി ഫാ. ജോൺ അരീക്കൻ  ആവശ്യപ്പെട്ടു . മൃതദേഹം  സംസ്കരിക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ പോലും  മനുഷ്യാവകാശ കമ്മീഷനോ  ന്യൂനപക്ഷ കമ്മീഷനോ  ഇടപെടാത്തതു ദുരൂഹമാണെന്നു ഓൾ കേരള ചർച്ച് ആക്ട് സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി .അതെ സമയം ഇ ഗുരുതര വിഷയങ്ങളിൽ നടപടി  വേണമെന്ന്  ഗവർണർക്കു കഴിഞ്ഞ ദിവസം  നൽകിയ  പരാതിയിൽ  ഇന്ന് ചർച്ചക്ക് വിളിച്ചിട്ടും ഉണ്ട് .ഭരണഘടനാ വാർഷിക ദിനത്തിൽ നീതി തേടി യാക്കോബായ സഭയും ,ഓൾ കേരള ചർച്ച് ആക്ട് സമിതി അംഗങ്ങളും നടത്തിയ പ്രതിഷേധം സർക്കാരിനും ,നീതി നടപ്പാക്കുന്നവർക്കും  കണ്ടില്ലെന്നു നടിക്കുവാൻ സാധിക്കില്ല .കാരണം  അത്രമാത്രം വിശ്വാസികൾ  സഹന സമരത്തിൽ പങ്കാളികളായി .