മൂവാറ്റുപുഴ: ടിക്ടോകില്‍ നൂറുകണക്കിന് ആരാധകരുള്ള വീട്ടമ്മയെ ഭര്‍ത്താവും മാതാപിതാക്കളും കൈയൊഴിഞ്ഞു. ഒരു യുവാവുമായുള്ള ബന്ധത്തിലാണ് യുവതിയെ വീട്ടുകാര്‍ കൈയൊഴിഞ്ഞത്. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായതോടെയാണ് വീട്ടമ്മയുടെ കുടുംബ ജീവിതം കീഴ്മേല്‍ മറിഞ്ഞത്.
കാമുകനുമായെടുത്ത സെല്‍ഫി പ്രണയത്തില്‍ ചാലിച്ച അടിക്കുറുപ്പോടെ ഫോണില്‍ സൂക്ഷിച്ചത് ഭര്‍ത്താവ് കണ്ടതോടെ പ്രശ്നങ്ങള്‍ ഉണ്ടായി. ഭര്‍ത്താവ് കൈയൊഴിഞ്ഞതോടെ മാതാപിതാക്കളുടെ അടുത്ത് അഭയം തേടിപ്പോയെങ്കിലും അവിടെയും സ്വീകരിച്ചില്ല. തുടര്‍ന്ന് യുവതി പൊലീസിനോട് സഹായം അഭ്യര്‍ത്ഥിച്ചു. പൊലീസ് ഭര്‍ത്താവിനെയും കാമുകനെയും മാതാപിതാക്കളെയും വിളിച്ച് സംസാരിച്ചെങ്കിലും ആരും വീട്ടമ്മയെ സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് അനാഥാലയത്തിലെത്തിയത്.