തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് നടത്തിയ കേസില്‍ നിര്‍ണായ തെളിവ് ലഭിച്ചു. പ്രതികള്‍ പരീക്ഷ പേപ്പര്‍ ചോര്‍ത്തിയ ഫോണ്‍ ബംഗളൂരുവില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. ഫോണ്‍ നശിപ്പിച്ചെന്നായിരുന്നു പ്രതികള്‍ മൊഴി നല്‍കിയിരുന്നത്.
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോര്‍ന്നു കിട്ടിയ ചോദ്യ പേപ്പര്‍ പരിശോധിച്ച് യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസായി നല്‍കിയത് എസ്എപി ക്യാമ്പിലെ പോലീസുകാരനായ ഗോകുലാണെന്ന് കണ്ടെത്തിയിരുന്നു.