പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി പ്രജ്ഞാ സിംഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തി. സമിതിയിലെ ബിജെപി ക്വാട്ടയിലാണ് നിയമനം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് 21 അംഗ പാര്‍ലമെന്ററി ഉപദേശക സമിതിയുടെ മേധാവി.

പ്രതിപക്ഷ നേതാക്കളായ ഫറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഭോപ്പാലില്‍ നിന്നുള്ള എംപിയാണ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍. മഹാത്മാ ഗാന്ധിക്കെതിരേ ഉള്‍പ്പെടെ നടത്തിയ വിവാദപരാമര്‍ശത്തിലൂടെയും കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് പ്രജ്ഞ സിംഗ്.