ബസുടമകള്‍ക്ക് വന്‍ തിരിച്ചടി; അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

കൊച്ചി: ആര്‍ടിഒക്ക് എതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച ബസുടമകള്‍ പ്രതിസന്ധിയില്‍. വന്‍ തിരിച്ചടിയാണ് ഇവര്‍ക്ക് നേരിട്ടിരിക്കുന്നത്. ബസുടമകള്‍ക്ക് എതിരെ അഞ്ച് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

എറണാകുളം ബസ് ട്രാന്‍സ്പോര്‍ട് അസോസിയേഷനാണ് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. മുന്‍ ആര്‍ടിഒ ജോജി പി ജോസിനെതിരെയായിരുന്നു ഹര്‍ജി. ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്നു കണ്ടെത്തിയിരുന്നു.

ബസുടമകള്‍ പിഴയായി ഒടുക്കുന്നതില്‍ മൂന്ന് ലക്ഷം രൂപ ജോജി പി ജോസിനും രണ്ടു ലക്ഷം രൂപ കെല്‍സയ്ക്കും നല്‍കണം. അസോസിയേഷന്‍ സെക്രട്ടറി നവാസില്‍ നിന്നും തുക ഈടാക്കാനും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.