വയനാട്: ബത്തേരിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹല മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം. ആരോഗ്യ വകുപ്പിലെ ആഭ്യന്തര വിജിലന്‍സ് ആകും അന്വേഷണം നടത്തുകയെന്നാണ് വിവരം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
ആശുപത്രികളുടെ വീഴ്ചയെക്കുറിച്ചാകും അന്വേഷണം നടത്തുക. നാല് ആശുപത്രികള്‍ക്കും വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് അന്വേഷണം എന്നാണ് സൂചന.