തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി ഏര്‍പ്പെടുത്തിത്തുടങ്ങി. പലയിടങ്ങളിലും ഇന്ന് മുതലാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി തുടങ്ങുന്നത്. 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു കൂടുന്നത്.
ടിക്കറ്റുകളിന്‍മേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനു തല്‍ക്കാലം വഴങ്ങാന്‍ തിയറ്റര്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണ് കൂടിയ ചാര്‍ജ് ഈടാക്കിത്തുടങ്ങിയത്. ചില തിയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി.
ഈ സംവിധാനത്തിനെതിരെ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികള്‍ നീണ്ടു പോകുകയാണ്. കോടതിവിധി സര്‍ക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്‌ക്കേണ്ടി വരും.