കോഴിക്കോട്: യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രമേയം പാസാക്കി സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി. യുവാക്കളെ അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയാണെന്നും ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നതില്‍ യുഎപിഎ ചുമത്താനാകില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റ് ബന്ധത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശികളായ അലന് ഷുഹൈബ് (20), താഹ ഫസല്‍ (24) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഖകളും കണ്ടെടുത്തിരുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.