ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമാകാമെന്ന് ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. പാക്കിസ്ഥാനും ചൈനയും വിഷവാതകം പുറത്തുവിട്ടതാകാം മലിനീകരണത്തിനു കാരണമെന്നാണ് ശര്‍ദയുടെ വാദം. ഇരു രാജ്യങ്ങളും ഇന്ത്യയെ ഭയപ്പെടുന്നുവെന്നാണ് തോന്നുന്നതെന്നും പാക്കിസ്ഥാന് ഏതെങ്കിലും തരം വിഷവാതകം പുറത്തുവിട്ടിട്ടുണ്ടോ എന്നത് ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി യുദ്ധം ചെയ്തപ്പോഴൊന്നും അവര്‍ക്കു ജയിക്കാനായിട്ടില്ലെന്നും. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയായി അമിത് ഷായും ചുമതലയേറ്റതു മുതല്‍ പാക്കിസ്ഥാന് അസ്വസ്ഥരാണെ
ന്നും ശര്‍ദ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍ കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിനു കാരണമെന്നു പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും ശര്‍ദ വിമര്‍ശിച്ചു. കൃഷിക്കാര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. അതുകൊണ്ട് കൃഷിക്കാരെയും വ്യവസായങ്ങളെയും കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.