വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗുണ്ട പിടിയില്‍

തിരുവനന്തപുരം; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഗുണ്ട പിടിയില്‍. ഞായറാഴ്ച്ചയാണ് സംഭവം. തിരുല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്.

പ്രതി കഞ്ചാവിന് അടിമയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേല്‍പ്പിച്ചിരുന്നു. ഹരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയായ ഉദയന്റെ സഹോദരനാണ് ഹരി. മുമ്പും നിരവധിക്കേസുകളില്‍ പ്രതിയാണ് ഹരി.