മുദ്ര ലോൺ പദ്ധതികൾ മുടക്കുന്നവരുടെ ശ്രദ്ധയ്ക്ക്.ബിസിനസ് സ്വപ്നം കണ്ടിരിക്കുന്ന സാധാരണക്കാർ ഇനിയും ഉണ്ട് .

2015 മെയ് മാസം ആണ് പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി ആവിഷ്കരിച്ചത് .കാർഷികേതര ചെറുകിട സംരംഭങ്ങൾക്ക് പരമാവധി അഞ്ചു മുതൽ പത്തുലക്ഷം രൂപവരെ വായ്പ നൽകുന്നതായിരുന്നു പദ്ധതി. നിരവധി സാധാരണക്കാർക്ക് ഇ പദ്ധതി ഗുണകരമായിട്ടുണ്ട് . ബാങ്കുകൾക്ക് ലോൺ വ്യവസ്ഥയിൽ വിവേചന അധികാരം ഉള്ളതുകൊണ്ട് അനർഹരും ഇ പദ്ധതിയുടെ ആനുകൂല്യം പറ്റിയിട്ടുണ്ടെന്നും ആരോപണം നിലനിൽക്കുന്നുണ്ട് . എങ്കിലും കുറെ സാധാരണക്കാർക്കും ഗുണം ലഭിച്ചിട്ടുണ്ട് .ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ഭൂരിഭാഗം ആളുകളൂം തിരിച്ചടവ് മുടക്കിയിരിക്കുന്നു എന്നാണ് റിസേർവ് ബാങ്ക് പറയുന്നത് .ഇത് ആശങ്കാജനകമാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം.കെ. ജെയിൻ പറയുന്നു .വായ്പകൾ നൽകുന്ന സമയത്തുതന്നെ അവ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്ന് ബാങ്കുകൾ ഉറപ്പുവരുത്തണം എന്നും . തുടർന്ന് വായ്പ തിരിച്ചടയ്ക്കുന്നത് കൃത്യമായി മോണിറ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു .ഇതിൽ നിന്ന് ഒരു കാര്യം നാം മനസിലാക്കേണ്ടതുണ്ട് ഇത്തരം നല്ല പദ്ധതികൾക്ക് തുരങ്കം വക്കുന്നതും നമ്മൾ തന്നെ ആണ് .നല്ല ആശയങ്ങൾ കയ്യിലുള്ള നിരവധി ചെറുപ്പക്കാരും ,കുടുംബ ശ്രീ യൂണിറ്റുകളും ഇത്തരം ലോണുകൾക്കു ചെല്ലുമ്പോൾ ബാങ്കുകൾ അവ നിരസിക്കുകയാണ് .കാരണം ഇ പദ്ധതി ഉപയോഗപ്പെടുത്തിയ നിരവധിപേർ അവ മുടക്കം വരുത്തിയത് ചൂണ്ടിക്കാണിക്കുകയാണ് ബാങ്കുകൾ .ഇതുവരെ ഉള്ള മുദ്ര വായ്പകളിൽ 36 ലക്ഷം അക്കൗണ്ടുകളിൽ തിരിച്ചടവു മുടങ്ങിയതായി കണക്കുകൾ പറയുന്നു .മുടക്കം വരുത്തിയ ആളുകളിൽ നിന്നും ഇതെങ്ങനെ തിരികെ പിടിക്കാം എന്ന ആലോചനയിലാണ് ബാങ്കുകൾ . അധികം വൈകില്ല ഇനിയിപ്പോൾ ഇ ആനുകൂല്യം കൈപറ്റിയവർ കാത്തിരുന്നോളു ബാങ്കിന്റെ പുതിയ പദ്ധതികൾക്കായി.സാമ്പത്തിക മാന്ദ്യത്തിലൂടെ ആണ് മിക്കവാറും പേരും ജീവിതം തള്ളിനീക്കുന്നത് എങ്കിലും ചെറിയ തുകകൾ തിരിച്ചടച് ഇത്തരം പദ്ധതികളോട് സഹകരിക്കുക ..കാരണം ഇ പദ്ധതികൾ പ്രതീക്ഷിച്ചു ബിസിനസ് സ്വപ്നം കണ്ടിരിക്കുന്ന സാധാരണക്കാർ ഇനിയും ഉണ്ട് .