അഴിമതി എങ്ങനെ നടത്താം എന്നത് മന്ത്രി എം. എം മണിയെ കണ്ട് പഠിക്കാം. രണ്ടര വര്‍ഷത്തിനിടെ തന്റെ ഔദ്യോഗിക വാഹനമായ ഇന്നോവ കാറിന്റെ ടയറുകള്‍ 34 എണ്ണമാണ് മന്ത്രി മാറ്റിയത്. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഓടുമെന്നിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈദ്യുതി മന്ത്രിയുടെ കാര്‍ മൂന്നരലക്ഷത്തോളം കിലോമീറ്റര്‍ ഓടിയോയെന്നതാണ് ഇപ്പോഴുള്ള സംശയം.
പതിനായിരം മുതല്‍ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില എന്നിരിക്കെയാണ് മന്ത്രിയുടെ ടയര്‍ മാറ്റല്‍ മഹാമഹം നടത്തിയത്. കണക്കുവച്ച് നോക്കിയാല്‍ രണ്ടുടയര്‍ ഒന്‍പതുതവണയും മറ്റ് രണ്ടെണ്ണം എട്ടുതവണയും മാറ്റി. ഉദ്ദേശം അമ്പതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്റര്‍ വരെ ഒരു ടയറിന് കേരളത്തിലെ റോഡില്‍ ഓടാം. അങ്ങനെ നോക്കിയാല്‍ മന്ത്രി മണി ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ടാവണം. എന്നിരുന്നാലും കേരളത്തിലെ ഹൈവേയില്‍ 100 മീറ്റര്‍ യാത്രയ്ക്കായി കുറഞ്ഞത് ഒന്നരമണിക്കൂറെങ്കിലും ആവശ്യമാണ്.
അപ്പൊ നാല് ലക്ഷം കിലോമീറ്റര്‍ സ്റ്റേറ്റ് കാറില്‍ ചീറിപായാന്‍ മന്ത്രി എടുത്തത് മണിക്കൂറുകളാവും. മൂന്നാര്‍ പോലെയുള്ള ഹൈറേഞ്ച് കയറാന്‍ കൂടുതല്‍ സമയം എടുത്തെങ്കിലെ ഉള്ളൂ. പക്ഷെ ഒരു വര്‍ഷം ആകെ 8760 മണിക്കൂര്‍ മാത്രമേ ഉള്ളൂ. അപ്പൊ മണി കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ 416 ദിവസവും കാറില്‍ തന്നെയാവും താമസിച്ചത്. അതുകൊണ്ടായിരിക്കാം ഇത്രയധികം ടയറുകള്‍ മാറ്റേണ്ടി വന്നതെന്നും രസകരമായ ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ഇടം നേടിയിരിക്കുന്നത്.
മന്ത്രിയുടെ ഈ പ്രവര്‍ത്തിക്കെതിരെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അഴിമതി രാജാവെന്നും മെക്കാനിക്കുകളെ സഹായിക്കാന്‍ മഹാ മനസ്‌കനായ മന്ത്രി നടത്തിയ സേവനമാണ് ഇതെന്നുമൊക്കെ ട്രോളുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ അഴിമതി പാര്‍ട്ടിയെന്ന പട്ടവും പിണറായി സര്‍ക്കാരിന് ലഭിച്ചുകഴിഞ്ഞു. അതേസമയം മണിയുടെ തൊട്ടുപിന്നില്‍ വനം വകുപ്പ് മന്ത്രിയും കുതിച്ച് കൊണ്ടിരിക്കുകയാണ്. എന്തായാലും മന്ത്രിയുടെ വാഹനത്തിന് വേണ്ടി മാത്രം ലക്ഷണക്കിന് ചിലവഴിച്ച സര്‍ക്കാരിന് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മടിയെന്താണെന്നും ജനം ചോദിക്കുന്നു. രണ്ടായിരത്തി പതിനേഴിലാണ് പത്തുകോടി രൂപ ചെലവിട്ട് മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങിയത്.