വയനാടിനെ സഹായിക്കാന്‍ അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കാന്‍ അഭ്യര്‍ഥനയുമായി വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വയനാട് വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടികയും രാഹുല്‍ കുറിച്ചിട്ടുണ്ട്.

പോസ്റ്റ് ഇങ്ങനെ- ‘ഒരപേക്ഷ.. എന്റെ പാര്‍ലമെന്ററി മണ്ഡലമായ വയനാടിനെ പ്രളയം ബാധിച്ചിരിക്കുകയാണ്. വീട് നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താഴെപ്പറയുന്ന സാധനങ്ങള്‍ അടിയന്തരമായി വേണ്ടതാണ്.’

ഒപ്പം ഈ സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട്.

ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍, തനിക്ക് മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ എത്ര ദിവസം മണ്ഡലത്തില്‍ ഉണ്ടാവുമെന്ന് അറിയില്ല.സുരക്ഷാ കാരണങ്ങളാലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നതിനാലും രാഹുല്‍ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലുംരാഹുൽസന്ദര്‍ശനത്തില്‍നിന്നും പിന്മാറിയില്ല.

നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു