കൊച്ചി : സംരംഭകർക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും ബിസിനസ് മെച്ചപ്പെടുത്തുവാനുമായി സഹായിക്കുന്ന ഒരു വ്യത്യസ്ത മീറ്റപ്പിന് ശനിയാഴ്ച കൊച്ചിയിൽ തുടക്കം കുറിച്ചു. “സ്റ്റാർട്ടപ്പ്” ൽ നിന്നും വളരുന്ന കാലഘട്ടത്തിൽ പലതരത്തിലുള്ള വെല്ലുവിളികൾ സംരംഭകർ നേരിടാറുണ്ട്. മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, ഫിനാൻസ്, സ്ട്രാറ്റജി എന്നിങ്ങനെ പലതരത്തിൽ ഉള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കാറുണ്ട്. അങ്ങനെയുള്ളവർക്കായാണ് ദി ഫൗണ്ടേഴ്സ് ട്രൈബ് എന്ന പ്രത്യേക തരത്തിൽ വിഭാവനം ചെയ്ത ട്രെയിനിങ് കം നെറ്റ്‌വർക്കിങ് മീറ്റ്” എന്ന് ഇതു സംഘടിപ്പിച്ച ഫോർച്യൂൺ ഫാക്ടറിയുടെ സി.ഇ.ഒ ശ്രിമതി. ചന്ദ്ര വദന പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട 15 സംരംഭകർക്കാണ് ഒരു മീറ്റിൽ പങ്കെടുക്കാൻ സാധിക്കുക. ആറു മാസം നീണ്ടുനിൽക്കുന്ന ഈ പരിശീലന പരിപാടിയിലൂടെ തങ്ങളുടെ ബിസിനസിനെ അടുത്ത തലങ്ങളിലേക്ക് ഉയർത്താൻ സാധിക്കും. സാധാരണ ബിസിനസ് മീറ്റുകളിൽ നിന്നും തികച്ചും വ്യത്യസ്ത അനുഭവമായിരുന്നു ഈ പരിപാടി എന്നും, ഇതിലൂടെ കുറെ പ്രായോഗികമായ കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചു എന്നും ഇതിൽ പങ്കെടുത്ത സംരഭകർ പറഞ്ഞു. ഇൻഫോപാർക്കിലെ സ്മാക്കോൺ ടെക്നോളജീസിൽ വച്ചായിരുന്നു ആദ്യത്തെ മീറ്റ്. ഇതിന്റെ അടുത്ത എഡിഷൻ ജൂലൈ ഇരുപത്തിയേഴിന് അവിടെ വച്ചു തന്നെ നടത്തുമെന്ന് സ്മാക്കോൺ ഡയറക്ടർ ശ്രീ. ഹരികൃഷ്ണൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അടുത്ത മീറ്റിൽ പങ്കെടുക്കുവാനും ആയി info@4tunefactory.in എന്ന ഇമെയിൽ ഐഡിയിൽ ബന്ധപ്പെടാം. ഫോൺ : 70124 07559