കൊട്ടാരക്കരയിൽ കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം.

കൊല്ലം: കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേരുടെ നില ഗുരുതരം. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവര്‍ പ്രകാശന്‍, കണ്ടക്ടര്‍ സജീവന്‍, എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ്‌ വിവരം.