അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസ് ജയം. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ അവസാന ഓവർ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 213 റൺസിന് അഫ്ഗാൻ ഓൾഔട്ടായി. അവസാന ഓവറിൽ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ലോകകപ്പിൽ ഇന്ത്യയുടെ 50ാം വിജയമാണിത്.
ലോകകപ്പില്‍ ചേതന്‍ ശര്‍മയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായാണ് ഷമി മാറിയത്. 1987 ലോകകപ്പിലാണ് ചേതന്‍ ശര്‍മ ഹാട്രിക് നേടിയത്. അന്ന് ന്യൂസിലന്‍ഡായിരുന്നു എതിരാളികള്‍. 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്കും കൂടെയാണ് ഷമി സ്വന്തമാക്കിയത്.
ക്യാപ്റ്റനെന്ന നിലയിൽ ലോകകപ്പിൽ തുടർച്ചയായ മൂന്നാം അർധ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി. ഓസ്ട്രേലിയക്കെതിരേ 82 റൺസെടുത്ത കോലി പാകിസ്താനെതിരേ 77 റൺസടിച്ചിരുന്നു