ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, ആയുധങ്ങള്‍ പിടിച്ചെടുത്തു

ദന്തെവാഡ ; ഛത്തീസ്ഗഡിലെ ദന്തെവാഡയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗോണ്ടറോസ് ജംഗ്ലെ ജില്ലാ റിസേര്‍വ് ഗാര്‍ഡും ( ഡി ആര്‍ ജി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്.ടി.എഫ്) സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ 5 മണിമുതല്‍ അരണ്‍പൂര്‍ പോലീസ് സ്റ്റേഷന്‍ കാടുകളില്‍ നക്‌സലുകളും , സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പ് നടന്നു. ഇന്‍സാസ് റൈഫിള്‍ ,ഉള്‍പ്പടെ നിരവധി ആയുധശേഖരവും കണ്ടത്തി. ജില്ലാ റിസേര്‍വ് ഗാര്‍ഡിലെ വനിതാ കമന്റോസായ ദന്തശേരി ലഡിക് ഏറ്റുമുട്ടലില്‍ പങ്കെടുത്തുവെന്ന് ദന്തെവാഡ എസ്.പി അഭിഷേക് പല്ലവ പറഞ്ഞു. കീഴടങ്ങിയ വനിതാ നക്‌സലുകളെ ഉള്‍പ്പെടുത്തി നിര്‍മിച്ച 30 അംഗങ്ങള്‍ അടങ്ങുന്ന ടീം ആണ് ഡി. ആര്‍ ജി വനിതാ പ്ലാറ്റൂണ്‍.