കൊച്ചി: ഓഹിരിയാക്കി മാറ്റാന്‍ ആവാത്ത കടപ്പത്രം അവതരിപ്പിച്ചു 1000 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്. ഇഷ്യു ജൂണ്‍ പത്തിനാണ് അവസാനിക്കുക. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. പ്രതിമാസമോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ വാങ്ങാമെന്നതുള്‍പ്പെടെയുള്ള നിക്ഷേപ ഓപ്ഷനുകളുണ്ട്. അല്ലെങ്കില്‍ പലിശയുള്‍പ്പെടെ കടപ്പത്രം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തിരികെ വാങ്ങാം. വാര്‍ഷിക വരുമാനം 9.25 – 10 ശതമാനത്തിലാണ്. ഇതിലൂടെ സ്വരൂപിക്കുന്ന തുക വായ്പ നല്‍കുന്നതിനാണ് കമ്പനി ഉപയോഗിക്കുക.