കൊല്‍ക്കത്ത: ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെളിയിക്കണമെന്ന് വെല്ലുവിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി നുണയനാണ്. ആരോപണങ്ങൾ തെളിയിക്കൂ. ഇല്ലെങ്കിൽ ജയിലിലടക്കുമെന്നും മമത പറഞ്ഞു.
പ്രതിമ തകർത്തത് ബിജെപി പ്രവർത്തകർ ആണെന്ന് തെളിവുണ്ട്. എന്നിട്ടും പ്രതിമ തകർത്തത് തൃണമൂൽ ആണെന്ന് പറയുന്നു. ആന്ധ്രയിലും, തമിഴ്നാട്ടിലും ബിജെപിക്ക് ഒറ്റ സീറ്റുപോലും കിട്ടില്ല. ഗുണ്ടാ പാർട്ടി പണം നൽകിയാണ് വോട്ടു പിടിക്കുന്നതെന്നും, ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മിൽ സഖ്യം ഉണ്ടാക്കിയിരിക്കുകയാണെന്നും മമത പറഞ്ഞു.
ബംഗാളിൽ 42 സീറ്റുകളിൽ 9 സീറ്റുകളിൽ കൂടിയാണ് ഇനി തിരഞ്ഞെടുപ്പു നടക്കാനുണ്ട്. ബിജെപിയും തൃണമൂലും തമ്മിൽ വൻ ഏറ്റുമുട്ടൽ നടന്നതിനെത്തുടർന്ന് രാത്രി പത്ത് മണിയോടെ പരസ്യപ്രചരണം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയിരുന്നു.