കാനഡയിലെ എയര്‍ലൈന്‍ സോഫ്റ്റ്വെയര്‍ കമ്പനിയെ ഐബിഎസ് ഏറ്റെടുത്തു

തിരുവനന്തപുരം: കാനഡയിലെ എയര്‍ലൈന്‍ സോഫ്റ്റ്വെയര്‍ കമ്പനിയെ ഐബിഎസ് ഏറ്റെടുത്തു. ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ കാനഡ, ഈസി ജെറ്റ്, എമിറേറ്റ്‌സ്, ഫെഡ്എക്‌സ്, ഗരുഡ, ലയണ്‍ എയര്‍, ക്വന്റാസ് തുടങ്ങിയവയുടേതടക്കം ക്രൂ മാനേജമെന്റ് സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്നത് കാനഡയിലെ മോണ്‍ട്രോള്‍ ആസ്ഥാനമായ ആഡ് ഓപ്റ്റാണ്. ആഡ് ഓപ്റ്റിന്റെ ഉടമകളായ ക്രോണോസ് ഇന്‍കോര്‍പറേറ്റഡ് എന്ന യുഎസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ സ്ഥാപനവുമായിട്ടാണ് ശതകോടികള്‍ വില മതിക്കുന്ന ആഡ് ഓപ്റ്റിന്റെ കരാര്‍ ഐബിഎസ് ഒപ്പിട്ടത്.

കമ്പനി ഏറ്റെടുക്കുന്നതിലൂടെ ഐബിഎസിന്റെ സേവനപട്ടികയില്‍ 20 വിമാനക്കമ്പനികള്‍ കൂടിയെത്തും. ബ്രിട്ടീഷ് എയര്‍വെയ്‌സ്, കെഎല്‍എം, എമിറേറ്റ്‌സ് തുടങ്ങിയ വമ്പന്‍ വിമാനക്കമ്പനികളുടെ ഏവിയേഷന്‍ സോഫ്റ്റ്വെയര്‍ ചെയ്യ്തിരുന്നത് ഐബിഎസ് ആണ്.ഏറ്റെടുക്കുന്നതിലൂടെ ആഡ് ഓപ്റ്റിന്റെ മോണ്‍ട്രോള്‍ ആസ്ഥാനത്തെ ഈ മേഖലയില്‍ ഏറെ പ്രശസ്തി കേന്ദ്രമായി ഐബിഎസ് വികസിക്കും.

വ്യോമയാന മേഖലയില്‍ ചരിത്രം കുറിച്ച ഐബിഎസ് ആഡ് ഓപ്റ്റിനെ ഏറ്റെടുക്കുന്നതോടെ സാങ്കേതികവിദ്യയില്‍ വിപ്ലവങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയും എന്ന് ക്രോണോസ് ചീഫ് കസ്റ്റമര്‍ ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ ബോബ് ഹ്യൂഗ്‌സ് അഭിപ്രായപ്പെട്ടു. ഒപ്പം ഇത്തരം ഒരു ഏറ്റെടുക്കലിലൂടെ രണ്ട് സ്ഥാപനങ്ങളിലെയും ജോലിക്കാര്‍ക്കും, ഉപയോക്താക്കള്‍ക്കും വലിയനേട്ടമുണ്ടാക്കും.