കൊച്ചി ; ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം അടുത്തതോടെ ഓഹരിവിപണിയില്‍ എണ്ണ വിലയില്‍ കടുത്ത ആശങ്ക. തിരഞ്ഞെടുപ്പി ഫലം സംബന്ധിച്ച അനിശ്ചിതത്വത്തിനും നിക്ഷേപകരുടെ കരുതല്‍ കൂടാതെ മറ്റു പലകാരണങ്ങള്‍ കൊണ്ടും വിപണിക്കു കൂടുതല്‍ ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തോട് അനുബന്ധിച്ച് ക്രൂഡ് ഓയില്‍ വില വര്‍ധിക്കാനുള്ള സാഹചര്യം നിലനില്‍ക്കെയാണ് ഓഹരിവിപണിയിലെ അനിശ്ചിതത്വം.
പ്രതീക്ഷ നല്‍കിയിരുന്ന ചില വ്യവസായ മേഖലകളില്‍നിന്നുള്ള കണക്കുകള്‍ പോലും നിരാശപ്പെടുത്തുന്നതാണ്. രാജ്യത്തെ ഉപഭോഗ രംഗത്തുനടക്കുന്ന കുറവ് സാമ്പത്തിക വ്യവസ്ഥക്ക് ഭീഷണിയാകാന്‍ ഉള്ള സാധ്യത നിക്ഷേപക സമൂഹത്തിന്റെ വിശ്വാസം ഇല്ലാതാക്കാന്‍ കരണമായ് മാറുന്നു. അസംസ്‌കൃത എണ്ണയുടെ വിലയില്‍ അനുഭവപ്പെടുന്ന വര്‍ധനയും ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാഷ്ട്രങ്ങളിലെ ഓഹരി വിപണിക്കു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ എണ്ണ വില ബാരലിന് 71.36 യുഎസ് ഡോളറാണ്.