ഇടിമിന്നലേറ്റ് രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു

കണ്ണൂർ ; ഇടിമിന്നലേറ്റ് രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു . മട്ടന്നൂരിൽ ചാവശേരി പത്തൊമ്പതാം മൈലിൽ വാടകയ്ക്ക് താമസിക്കുന്ന ജയപ്രകാശ് (25) അമൃത ലാൽ (26) എന്നിവരാണ് മരണപ്പെട്ടത്. മരിച്ചവര്‍ ഇരുവരും പെയിന്റിംഗ് തൊഴിലാളികളാണ്. മട്ടന്നൂരിൽ ജോലിക്കായി വന്നു താമസിച്ചിരുന്നവരാന് രണ്ടുപേരും ഇവരുടെ സ്വദേശം ബീഹാർ ആണ്.