ഓസ്‌ട്രേലിയൻ വനിതയെ കോഴിക്കോട് നഗരത്തിൽ കാണാതായി

കോഴിക്കോട്: ഓസ്‌ട്രേലിയൻ വനിതയെ കോഴിക്കോട് നഗരത്തിൽ വെച്ച് കാണാതായി. മലയാളിയായ സുഹൃത്തിന്റെ ഒപ്പം നാടുകാണാൻ എത്തിയ വെസ്‌ന എന്ന 59 കാരിയെയാണ് കോഴിക്കോട് നഗരത്തിൽവെച്ച് കാണാതായതായി പൊലീസിന് പരാതിലഭിച്ചത് . വെസ്‌നയുടെ സുഹൃത്തായ ജിം ബെന്നിയുടെ പരാതിയിൽ കോഴിക്കോട് കസബ പോലീസ് കേസ് എടുക്കുകയും തുടർന്ന് അന്വഷണം ആരംഭിക്കുകയും ചെയ്തു. ഇന്നലെയോടെയാണ് ജിം. ബെന്നി വെസ്‌ന യോടൊപ്പം വയനാട്ടിൽ നിന്നും കോഴിക്കോട് എത്തിയത് . എന്നാൽ പോലീസ് അന്വേഷണത്തിൽ കോഴിക്കോട് റൂം എടുത്തതായോ മറ്റോ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ കാണാതായ ഓസ്‌ട്രേലിയൻ വനിതയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊര്ജിതമാക്കിയതായ് അറിയിച്ചു.