ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലിത്ത ട്രസ്റ്റി പദവിയില്‍ നിന്നുമുള്ള രാജി പാത്രിയാര്‍ക്കീസ് ബാവ അംഗീകരിച്ചു. സഭാ ചുമതലകള്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതിയംഗങ്ങള്‍. പുതിയ സംവിധാനം ഉണ്ടാകുന്നത് വരെ ഈ മൂന്നംഗ സമിതി ഭരണം തുടരും. അതേസമയം അംഗമാലി ഭദ്രാസന്ന മെത്രാനായി അദ്ദേഹം തുടരും.
ഞായറാഴ്ചയാണ് ശ്രേഷ്ഠ ബാവ ദമാസ്‌കസിലേക്ക് ഇമെയില്‍ അയച്ചത്. ഏതാനും മാസങ്ങള്‍ക്കു മുമ്പു ചുമതലയേറ്റ പുതിയ ഭരണസമിതി തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നും കത്തില്‍ പറയുന്നു. പാത്രിയര്‍ക്കീസ് ബാവ ഈ മാസം 24 നു കേരളത്തിലെത്താനിരിക്കെയാണു പുതിയ സംഭവവികാസം. പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നു സഭാ മാനേജിങ് കമ്മിറ്റി യോഗം ചേരാനിരുന്നതു മാറ്റിയിട്ടുണ്ട്.