തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമ്മും ഇടതുപക്ഷ സർക്കാരും എടുത്ത നിലപാട് തെറ്റല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രീം കോടതി വിധി അംഗീകരിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയുമാണ് സർക്കാർ ചെയ്തത്. വിശ്വാസികളെല്ലാം സിപിഎമ്മിനെതിരായി വോട്ടു ചെയ്തു എന്ന് പറയുന്നതിൽ അർത്ഥമില്ല. ബഹുഭൂരിപക്ഷം വിശ്വാസികൾ തന്നെ ആണ് ഇത്തവണ സിപിഎമ്മിന് വോട്ടു ചെയ്തിരിക്കുന്നത്. ന്യൂനപക്ഷം മൊത്തമായും സിപിഎമ്മിന് വോട്ടു ചെയ്യാതിരുന്നിട്ടില്ല. ആലപ്പുഴയിൽ വിജയിപ്പിച്ചത് ന്യൂനപക്ഷ വോട്ടുകളാണ്. വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പലരും ശ്രമിച്ചത്. അതുകൊണ്ടാണ് ഗണ്യമായി വോട്ടു കുറഞ്ഞതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വോട്ടു നഷ്ടപെട്ടത്തിന്റെ കൂടുതൽ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി