നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു;

ദില്ലി: ലോക സഭ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തു. ഹിന്ദിയിലും ഹീബ്രുവിലുമായാണ് നെതന്യാഹു മോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രിയ സുഹൃത്ത് നരേന്ദ്രമോദി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.. താങ്കളുടെ കഴിവ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുന്നതിന് ഈ വിജയം സഹായിക്കും. നന്നായിരിക്കുന്നു, പ്രിയ സുഹൃത്ത്..’ ഈ വിജയം കാണിക്കുന്നത് താങ്കളുടെ കഴിവിനെയാണ് എന്നും നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.