കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതലായി ബാധിക്കുന്ന ശര ഭാഗമാണ് കാലുകൾ. കൂടുതൽ സംരക്ഷണം വേണ്ടത് കാലുകൾക്കാണ്. എന്നാൽ കാലുകളുടെ സംരക്ഷണത്തെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം . പലപ്പോഴും തിരക്കുള്ള ജീവിതം നയിക്കുന്നവർക്ക് ചർമ്മത്തെ സംരക്ഷിക്കുക ഒട്ടും എളുപ്പമല്ല .ഓരോ കാലാവസ്ഥയിലും വ്യത്യസ്തമായ ചർമ്മ സംരക്ഷണ രീതികള്‍ ആവശ്യമാണ്. മഞ്ഞുകാലത്തും വേനല്‍ക്കാലത്തും കാലുകള്‍ക്ക് പ്രത്യേക സംരക്ഷണവും പരിചരണവും കൊടുക്കേണ്ടത് അത്യാവശ്യമാണ് എന്ന്പേഴ്സണാലിറ്റി വിദഗ്ദ്ധര്‍ പറയുന്നു .
കാലിന്റെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം പ്രകൃതിദത്തമായ സംരക്ഷണമാണ്.
ബേക്കിങ് സോഡ ഉപയോഗിച്ച് കാലുകള്‍ക്ക് എളുപ്പത്തില്‍ ഭംഗി കൂട്ടാം. മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ എടുത്ത് അതില്‍ വെള്ളമൊഴിച്ച് ഈ വെള്ളത്തില്‍ കാല്മുക്കിവയ്ക്കുക. പെട്ടെന്നുള്ള ഫലത്തിനായി മസാജ് ചെയ്തുകൊണ്ടിരിക്കുക. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്താല്‍ നല്ല ഫലമാണ് കാലുകള്‍ക്ക് ലഭിക്കുക. കാണാൻ കഴിയാത്ത കാലിലെ അഴുക്കിനെപ്പോലും ഇല്ലാതാക്കാന്‍ ഇത് സഹായകമാണ്.
മുട്ടയും ,ചെറുനാരങ്ങയും, തേനും പാദ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് ലളിതമായ വഴിയാണ്. മുട്ട പൊട്ടിച്ച് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാ നീരും ഏതാനും തുള്ളി തേനും അല്പം മുള്‍ട്ടാണി മിട്ടിയും ചേര്‍ക്കുക. ശേഷം രണ്ട് സ്പൂണ്‍ നെയ്യെടുത്ത് കാലുകാലിലും ഉപ്പൂറ്റിയിലും നന്നായി മസാജ് ചെയ്യുക. ശേഷം നമ്മള് തയ്യാറാക്കി വച്ചിരി ക്കുന്ന മിശ്രിതം കാലില്‍ കനത്തില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം ഇവ കഴുകിക്കളയാം. ആഴ്ചയില്‍ ഇത് മൂന്നുതവണ ആവര്‍ത്തിക്കുക . കാലുകള്‍ക്ക് നിറം കൂടുകയും മൊരിച്ചില്‍ മാറുകയും ചെയ്യും.
കാലിലെ ചെറിയ പുള്ളിക്കുത്തുകള്‍ അകലുന്നതിനായ് ഈര്‍പ്പം നിലനിര്തുന്നതിനു തേന്‍ സഹായിക്കുന്നു. കൂടാതെ തേൻ ഒരു മികച്ച അണുനാശിനി കൂടിയാണ്. ക്യാരറ്റും തേനും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഉറങ്ങുന്നതിനു മുന്‍പ് കാലുകള്‍ നന്നായി വൃത്തിയാക്കി ഈ പാക്ക് പുരട്ടി, ഉണങ്ങുമ്പോള്‍ കഴുകിക്കളഞ്ഞ്, കാലില്‍ അലോവേര ജെല്‍ പുരട്ടിയാല്‍ കാലിലെ ചെറിയ പുള്ളിക്കുത്തുകള്‍ അകലും. ചുരുങ്ങിയത് ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഇങ്ങനെ ചെയ്യാൻ ശ്രമിക്കുക .
ഏത്തപ്പഴം അല്പം പാലും പച്ച മഞ്ഞളും ചേര്‍ത്ത് നന്നായി അരയ്ക്കുക. ശേഷം ഇത് കാലിലും ഉപ്പൂറ്റിയിലും പുരട്ടുക. രണ്ടാഴ്ച ഇത് തുടരുക. കാലിലെ ടാന്‍ അകലാൻ ഇത് സഹായിക്കും .
ദിവസവും ചെരിപ്പ്, ഷൂസ് മാറി മാറി ഉപയോഗിക്കുന്നത് പാദത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്താനും തന്മൂലം ശരീരഭാരത്തിന്റെ ലോഡ് സന്ധികളിലും പേശികളിലും ശരിയായ രീതിയില്‍ ക്രമപ്പെടുത്താനും ഗുണകരമാണ്. ദിവസം മുഴുവന്‍ ഉപയോഗിച്ച ഷൂസ് ഉണങ്ങിക്കിട്ടാനും അതിനുള്ളില്‍ വിയര്‍പ്പും ഈര്‍പ്പവും തങ്ങിനിന്ന് ബാക്ടീരിയ വളരാതിരിക്കാനും ചെരിപ്പുകള്‍ മാറി മാറി ഉപയോഗിക്കണം.പാദരക്ഷകളുടെ നിര്‍മാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിര്‍മാതാക്കള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ച ശേഷം വാങ്ങുക .
സണ്‍സ്ക്രീമിന്റെ ഉപയോഗം വളരെ അത്യാവശ്യമായ ഒരു ശരീരഭാഗമാണ് കാലുകള്‍. SPF 50 ഉള്ള സണ്‍സ്ക്രീന്‍ തന്നെ ഇതിനായി ഉപയോഗിക്കണം. സണ്‍സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ശക്തിയായി മസ്സാജ് ചെയ്ത് കൊടുക്കാതെ, പതുക്കെ ഡാബ് ചെയ്ത് കൊടുക്കുക ഇത് കാലുകള്‍ കരുവാളിക്കാതെ ഒരു പരിധിവരെ സംരക്ഷിക്കും .
.