ഇന്ത്യയില്‍ 7,000 കോടി നിക്ഷേപിക്കാനൊരുങ്ങി മാസ്റ്റര്‍ കാര്‍ഡ്

ആഗോള കാര്‍ഡ് പേമെന്റ് കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് ഇന്ത്യയില്‍ 7,000 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. നിക്ഷേപത്തിന്റെ മൂന്നില്‍ ഒന്ന് പേമെന്റ് പ്രോസസ്സിങ് നോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. പേമെന്റ് സംബന്ധിച്ച രേഖകള്‍ ആഭ്യന്തരമായി സൂക്ഷിക്കണം എന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണിത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലഭ്യമാക്കുന്ന വിവരങ്ങള്‍ അനുസരിച്ച് 2019 ഫെബ്രുവരി അവസാനത്തോടെ 990.6 ദശലക്ഷം മാസ്റ്റര്‍ കാര്‍ഡുകളാണ് രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളത്. നിലവില്‍ യുഎസ് കഴിഞ്ഞാല്‍ മാസ്റ്റര്‍ കാര്‍ഡിന് ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 7,000 കോടിയോളം രൂപയുടെ നിക്ഷേപം കമ്പനി ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. ആഗോള കമ്പനികള്‍ക്ക് സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഇത്.