ഇന്ത്യയില്‍ ഉടന്‍ എണ്ണവില കുതിച്ചുയരും… ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തി, ഇനി പണം കൊടുത്താലും എണ്ണ കിട്ടാതെ വരും

ന്യൂഡല്‍ഹി : എണ്ണയുടെ നാട്ടില്‍ ഉയരുന്നത് യുദ്ധഭീതി. അതുകൊണ്ടു തന്നെ ഇനി വില കൂട്ടിയിട്ടും കാര്യമില്ല, കാത്തിരിക്കുന്നത് കടുത്ത എണ്ണ ക്ഷാമാണ്. അതായത് കൂടുതല്‍ പണം നല്‍കിയാലും എണ്ണ കിട്ടില്ല എന്നതാണ് വാസ്തവം.

അമേരിക്കയുടെ വിരട്ടലില്‍ ഒടുക്കം ഇന്ത്യ വഴങ്ങി. ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തിയിരിക്കുന്നു. ഇതു മൂലം ഇന്ത്യയില്‍ എണ്ണ വില കുതിച്ചുയരാന്‍ പോവുകയാണ്. സൗദിയില്‍ നിന്നും എത്തേണ്ട എണ്ണയുടെ വരവിലും വലിയ കുറവു വരും. യു.എ.ഇ കടലിടുക്കില്‍ സൗദിയുടെ എണ്ണ കപ്പലുകള്‍ക്കെതിരെ നടന്ന ആക്രമണം അന്തര്‍ ദേശീയ റൂട്ടിലെ എണ്ണ വ്യാപരത്തേയും കച്ചവടത്തേയും ബാധിച്ചിരിക്കുന്നു.

കൂടാതെ ഇന്ത്യ ഇറാഖില്‍ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ചും തീരുമാനം എടുത്തിട്ടില്ല. മാറിയ സാഹചര്യത്തില്‍ എണ്ണ വില ഇന്ത്യയില്‍ 5മുതല്‍ 10 രൂപ വരെ കുതിച്ചുയരാന്‍ വലിയ സാധ്യതകള്‍ വിലയിരുത്തുന്നു.ഇറാന്‍ ഉപരോധവും ഗള്‍ഫ് മേഖലയില്‍ എണ്ണ വ്യവസായത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

ഇറാന്‍ സൗദിക്കെതിരെ നീക്കങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യക്ക് ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ തടസം ഒന്നും ഇല്ലെങ്കിലും അമേരിക്കന്‍ ഉപരോധത്തേ ഇന്ത്യ അനുസരിക്കുകയാണ്. അമേരിക്ക പറയുന്നതു പോലെ ഇന്ത്യയുടെ എണ്ണ വ്യാപാരം പോകുമ്പോള്‍ എണ്ണ വിലയില്‍ രാജ്യത്ത് ജനം പൊറുതി മുട്ടും. അതേ സമയം ഖത്തറില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയി വരുന്നതേ ഉള്ളു.ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 70.79 ഡോളറിലാണ് വില്‍പന നടക്കുന്നത്.

രണ്ടാഴ്ചയായി പെട്രോള്‍-ഡീസല്‍ വിലയില്‍ രണ്ടുരൂപയോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മാറിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വില വീണ്ടും കുതിച്ചുകയറുമെന്നാണ് ആശങ്ക.

ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധം സൃഷ്ടിച്ച സംഘര്‍ഷവും ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ കുറവുവരുത്തിയതും ആഗോള എണ്ണ വിതരണത്തെ തളര്‍ത്തിയെന്നു രാജ്യാന്തര ഊര്‍ജ ഏജന്‍സി(ഐ.ഇ.എ.)യുടെ റിപ്പോര്‍ട്ടും പറയുന്നു. എണ്ണവിപണി മിച്ചത്തില്‍നിന്ന് കമ്മിയിലേക്കു മാറാനാണു സാധ്യതയെന്നും പാരീസ് ആസ്ഥാനമായ ഐ.ഇ.എയുടെ ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണവില ഉയര്‍ത്തിനില്‍ക്കാനുള്ള എണ്ണ ഉല്‍പാദകരുടെ ശ്രമങ്ങള്‍ക്കു കരുത്തുപകരുന്നതാണ് റിപ്പോര്‍ട്ട്.

ഇറാനില്‍ നിന്നുള്ള എട്ടു പ്രധാന ഇറക്കുമതി രാജ്യങ്ങള്‍ക്ക് അമേരിക്ക ഉപരോധങ്ങളില്‍നിന്നു നല്‍കിയ ഇളവ് അവസാനിച്ചതോടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട്. ഇറാനിയന്‍ അസംസ്‌കൃത എണ്ണയുടെ ഉല്‍പാദനം പ്രതിദിനം 2.6 ദശലക്ഷം ബാരല്‍ എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്‍പാദനനിരക്കാണിത്. കഴിഞ്ഞദിവസങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ എണ്ണക്കപ്പലുകള്‍ക്കു നേര്‍ക്കും സൗദി എണ്ണ സ്റ്റേഷനുകള്‍ക്കും നേര്‍ക്കുണ്ടായ ആക്രമണം മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്.

അതായത് ലോകത്ത് ഉടന്‍ എണ്ണ ക്ഷാമം ഉണ്ടാകും. അറബ് രാജ്യങ്ങളിലേ പ്രതി സന്ധിയാണ് കാരണം. എണ്ണ തികയാതെ വന്നാല്‍ എണ്ണക്കി വില ഉയരും എന്നു മാത്രമല്ല എണ്ണ ക്ഷാമം കൊണ്ട് ലോകം പൊറുതി മുട്ടുകയും ചെയ്യും.അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു എണ്ണ ഉല്‍പാദക രാജ്യമായ വെനസ്വെലയില്‍ നിന്നുള്ള എണ്ണവരവും കുറഞ്ഞിരിക്കുകയാണ്.ഇതെല്ലാം ചേരുമ്പോള്‍ വരും ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയര്‍ന്നേക്കാം.

എണ്ണ ഉല്പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉല്‍പാദനം കൂട്ടാനുള്ള യാതൊരു നീക്കവും നടത്തുന്നുമില്ല. അതായത് എണ്ണ ക്ഷാമം മുന്നില്‍ കണ്ടിട്ടും ഒപേക് എണ്ണ ഉല്പാദനം കൂട്ടുന്നില്ല എന്നത് ലോക രാജ്യങ്ങളേ പോലും ഭയപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും അധികം എണ്ണ ശേഖരമുള്ള സൗദിയില്‍ വിഷയങ്ങളാണ്. എണ്ണയുടെ നാടായ ഇറാഖ് ഉല്പാദനത്തിലേക്കും വില്പനയിലേക്കും ഇനിയും തിരികെ വന്നിട്ടില്ല. ഇറാനിലും വിഷയങ്ങള്‍. ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ എണ്ണ ക്ഷാമവും വിലകയറ്റവും എന്നു വ്യക്തമായ സൂചകള്‍ തന്നെയാണിത്.