തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജര്മാരായിരുന്നു എന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ഭാര്യ ലക്ഷ്മി ബാലഭാസ്ക്കര്‍ രംഗത്ത്. വാര്‍ത്ത വ്യാജമാണെന്നും മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ അപകീര്‍ത്തികരമാണെന്നും വേദനാജനകമാണെന്നും ലക്ഷ്മി പറഞ്ഞു. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. ബാലഭാസ്ക്കറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ലക്ഷ്മിയുടെ പ്രതികരണം.