നിര്‍മാണം പൂര്‍ത്തിയായ അസറ്റ് ഹോംസിന്റെ കോഴിക്കോട്ടെ ആദ്യപദ്ധതി ഗുല്‍മോഹര്‍ ഉടമകള്‍ക്ക് കൈമാറി

നിര്‍മാണം പൂര്‍ത്തിയായ അസറ്റ് ഹോംസിന്റെ കോഴിക്കോട്ടെ ആദ്യപദ്ധതി ഗുല്‍മോഹര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ പൃഥ്വിരാജും ആശാ ശരതും ഉദ്ഘാടനം ചെയ്യുന്നു. ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ ജി. ശങ്കുണ്ണി, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി., കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധാമണി എന്നിവര്‍ സമീപം.
  • ഫെറോക്കില്‍ അസറ്റ് വാന്റേജ്, മാമ്പുഴയില്‍ അസറ്റ് റോയല്‍ പിയാനോസ്, പുതിയങ്ങാടിയില്‍ അസറ്റ് ഗോള്‍ഡന്‍ സാന്‍ഡ് എന്നീ മുന്ന് പുതിയ അപ്പാര്‍ട്‌മെന്റ് പദ്ധതികള്‍ കൂടി അസറ്റ് ഹോംസ് കോഴിക്കോട്ട് പ്രഖ്യാപിച്ചു
  • അസറ്റിന്റെ നിര്‍മാണ നിലവാരം കണ്ടറിയുന്നതിനുള്ള സൈറ്റ് എക്‌സ്‌പോ ഏപ്രില്‍ 4 മുതല്‍ 8 വരെ അസറ്റ് ഗുല്‍മോഹറില്‍
  • മാര്‍ച്ചില്‍ കോഴിക്കോട് കോട്ടൂളിയില്‍ നിര്‍മാണമാരംഭിച്ച അസറ്റ് ഹോംസിന്റെ 84-ാമത് പദ്ധതിയായ അസറ്റ് പികെഎസ് ഹെറിറ്റന്‍സസ്, കോവൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് എന്‍സൈന് എന്നിവയ്ക്കു പുറമെയാണ് കോഴിക്കോട്ടെ പുതിയ മൂന്ന് പദ്ധതികള്‍.

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ കോഴിക്കോട് നിര്‍മാണം പൂര്‍ത്തിയായ ആദ്യപദ്ധതിയായ അസറ്റ് ഗുല്‍മോഹര്‍ ഉടമകള്‍ക്ക് കൈമാറി. അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറിയ 57-മത് പദ്ധതിയാണ് പന്നിയങ്കരയിലെ അസറ്റ് ഗുല്‍മോഹര്‍. അസറ്റ് ഹോംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ പൃഥ്വിരാജ്, ആശാ ശരത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് വടക്കന്‍ കേരളത്തില്‍ വന്‍വികസനമാരംഭിക്കുന്നതിന്റെ ഭാഗമായി ഫെറോക്കില്‍ അസറ്റ് വാന്റേജ്, മാമ്പുഴയില്‍ അസറ്റ് റോയല്‍ പിയാനോസ്, പുതിയങ്ങാടിയില്‍ അസറ്റ് ഗോള്‍ഡന്‍ സാന്‍ഡ് എന്നീ മുന്ന് പുതിയ അപ്പാര്‍ട്‌മെന്റ് പദ്ധതികള്‍ കൂടി അസറ്റ് ഹോംസ് കോഴിക്കോട്ട് പ്രഖ്യാപിച്ചു. ഈ പദ്ധതികളുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ പൃഥ്വിരാജ്, ആശാ ശരത്, ഗായിക സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു.

വടക്കന്‍ കേരളത്തില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള അപ്പാര്‍ട്‌മെന്റ്, വില്ല പദ്ധതികള്‍ക്ക് ആകര്‍ഷക സാധ്യതതകളാണുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. ഇത് കണക്കിലെടുത്താണ് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വികസനപദ്ധതികള്‍. മാര്‍ച്ചില്‍ കോഴിക്കോട് കോട്ടൂളിയില്‍ നിര്‍മാണമാരംഭിച്ച അസറ്റ് ഹോംസിന്റെ 84-ാമത് പദ്ധതിയായ അസറ്റ് പികെഎസ് ഹെറിറ്റന്‍സസ്, കോവൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് എന്‍സൈന് എന്നിവയ്ക്കു പുറമെയാണ് കോഴിക്കോട്ട് മൂന്ന് പുതിയ പദ്ധതികള്‍ കൂടി അസറ്റ് ഹോംസ് പ്രഖ്യാപിച്ചിരിക്കുന്നത്.

പന്ത്രണ്ടു വര്‍ഷത്തിനിടെ 57 പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറിയ മുന്‍നിര ബില്‍ഡറാണ് അസറ്റ് ഹോംസ്. നിലവില്‍ 27 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ക്രിസിലിന്റെ സെവന്‍ സ്റ്റാര്‍ റേറ്റിംഗ് ഉള്‍പ്പെടെയുള്ള അപൂര്‍വ ബഹുമതികള്‍ നേടിയ ഉന്നത ഗുണനിലവാരമുള്ള പദ്ധതികളാണ് കമ്പനിയുടേത്. സമയബന്ധിത നിര്‍മാണവും ഉന്നത ഗുണനിലവാരവുമാണ് അസറ്റ് ഹോംസിന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

അസറ്റ് ഹോംസിന്റെ കോഴിക്കോട്ടെ പദ്ധതികളെക്കുറിച്ച് വിശദമായി അറിയാന്‍ 81297 99999 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.