തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന തീയതി ഇന്നാണ്. സൂക്ഷ്മപരിശോധനയ്ക്കുശേഷം 242 സ്ഥാനാർത്ഥികളുടെ പത്രികകൾ അംഗീകരിച്ചിരുന്നു. ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് ആകെ 2,61,46,853 വോട്ടര്‍മാരാണ് ഉള്ളത്. 5,50,000 യുവവോട്ടർമാരാണുള്ളത്. 100 വയസിനു മുകളിൽ പ്രായമുള്ള 2230 വോട്ടർമാരുണ്ട്. സംസ്ഥാനത്ത് 173 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്.
22 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ പത്തനംതിട്ടയിലും ആലത്തൂരിലുമാണ്. ഇരുമണ്ഡലങ്ങളിലും 7 സ്ഥാനാർഥികൾ വീതമാണുള്ളത്.