ജിമിക്കി കമ്മല്‍ ഗാനം ഇതുവരെ കണ്ടത് 100 മില്യണ്‍ ആളുകള്‍

മലയാളികള്‍ക്ക് മുഴുവന്‍ ഏറ്റെടുത്ത ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം പുതിയ റെക്കോഡിന് ഇടം പിടിച്ചു. വളരെപെട്ടന്നു തന്നെ കേരളത്തിന് പുറമെ മറ്റു ഭാഷകളിലും ഈ പാട്ട് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

റീലിസ് ചെയ്ത് പെട്ടന്നുതന്നെ യൂട്യൂബില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആ റെക്കോര്‍ഡുകളും മാറ്റി 100 മില്യണില്‍ എത്തി നില്‍ക്കുകയാണ്.

ഇതോടെ യൂട്യൂബില്‍ നൂറു മില്യണ്‍ കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാള ഗാനമായി മാറി ജിമിക്കി കമ്മല്‍. വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ ഈണം നല്‍കിയതാണ് ഈ ഗാനം.

ഗാനത്തിന് പിന്നാലെ പലതരത്തിലുള്ള ചുവടുകളുമായി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതെല്ലാം ഹിറ്റാകുകയും ചെയ്തിരുന്നു.

സംവിധായകന്‍ ഷാന്‍ റഹമാന്‍ തന്നെയാണ് 100 മില്യണ്‍ കടന്ന വിവരം പങ്കുവച്ചത്.