ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണമെന്ന് നിവേദനത്തില്‍ സര്‍ക്കാര്‍ തന്ത്രിയുടെ അഭിപ്രായം തേടി. രണ്ട് മാസം മുമ്പ് തൃശൂര്‍ സ്വദേശിയായ കെജി അഭിലാഷാണ് നിവേദനം നല്‍കിയത്. സര്‍ക്കാര്‍ ഈ നിവേദനം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികള്‍ മുഖേന ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിലോ നാലമ്പലത്തിലോ പുരുഷന്മാര്‍ക്ക് കയറണമെങ്കില്‍ ഷര്‍ട്ട് ധരിക്കാന്‍ അനുവദിക്കില്ല. അഖിലകേരള തന്ത്രിസമാജം മേഖലാ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരി പറയുന്നതിങ്ങനെ, ‘ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്നത് ശരിയല്ല എന്നാണ് മേഖലാ യൂണിറ്റ് ഭാരവാഹികളുടെ അഭിപ്രായം. ക്ഷേത്രം പൊതുസ്ഥലമല്ല. നിയന്ത്രണങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചേരുമ്പോഴാണ് അത് ക്ഷേത്രമാവുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ആരും വാശിപിടിക്കുമെന്ന് തോന്നുന്നില്ല.’ എന്നാണ്.