കേരളത്തില്‍ ഭീകരാക്രമണ ഭീഷണിയെന്ന സന്ദേശം വ്യാജം ; ബംഗലുരുവിലെ ലോറി ഡ്രൈവറുടേത് ; ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു

ബംഗലുരു: കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നെന്ന സന്ദേശം വ്യാജം. ബംഗലുരു പോലീസ് ഇക്കാര്യം കേരളാപോലീസിനെ അറിയിച്ചു. വ്യാജ സന്ദേശം നല്‍കിയ ബംഗലുരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ ബംഗലുരു പോലീസ് അറസ്റ്റ് ചെയ്തു. ബംഗലുരു പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളാപോലീസ് എല്ലാ ജില്ലകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

വിരമിച്ച സൈനികനായ സുന്ദരമൂര്‍ത്തി ഇപ്പോള്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഇയാള്‍ ബംഗലുരു പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ബംഗലുരു പോലീസ് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് കേരളാപോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. എട്ടു സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നും രാമനാഥപുരത്ത് 19 തീവ്രവാദികള്‍ എത്തിയതായുമായിരുന്നു ബംഗലുരു പോലീസിനെ ഇയാള്‍ വിളിച്ചു പറഞ്ഞത്.