തൃശൂര്‍: മലമ്പുഴയില്‍ വിഎസ് അച്യൂതാനന്ദന് വേണ്ടി 18 തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ച ആളാണ് താനെന്നും വിഎസിന്റെയും ഇ.കെ. നായനാരുടെയും പാദാരവിന്ദങ്ങളില്‍ നമിക്കുന്നതായും തൃശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി. വ്യക്തികളെ നമ്മള്‍ തിരിച്ചറിയണമെന്നും പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞാണ് താന്‍ അദ്ദേഹത്തിന്റെ കൊടിക്കീഴിലെത്തിയതെന്നും പറഞ്ഞു.
എന്‍.ഡി.എയുടെ തൃശൂര്‍ മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു സുരേഷ്ഗോപി കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് നേതാക്കളെ അനുസ്മരിച്ചത്. കെ. കരുണാകരന്റെ പാദങ്ങളില്‍ നമിക്കുന്നു എന്നു പറഞ്ഞുകൊണ്ട് പ്രസംഗം ആരംഭിച്ച സുരേഷ്ഗോപി ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏക കമ്യൂണിസ്റ്റ് എന്നാണ് വിഎസ് അച്യുതാനന്ദനെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ശബരിമല താന്‍ വിഷയമാക്കുന്നില്ലെന്നും അതേസമയം ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ്ഗോപി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കേണ്ടത് വീടുകളിലാണ്. അയ്യന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും പറഞ്ഞു.
വിവാദ പരാമര്‍ശങ്ങളോടെയായിരുന്നു സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗവും. എല്ലാ പൗരന്മാരുടെയും അക്കൗണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം ഇടുമെന്ന രീതിയില്‍ മോഡിക്കെതിരേ നടക്കുന്ന വിമര്‍ശനത്തെ കുറിച്ചും സുരേഷ്ഗോപി വിശദീകരിച്ചു. സ്വിസ് ബാങ്കുകളി ഓരോ ഇന്ത്യന്‍ പൗരന്മാര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് കൊടുക്കാനുള്ള പണമുണ്ട് എന്ന് പറഞ്ഞതിന്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അര്‍ത്ഥമെന്നു സുരേഷ്ഗോപി ചോദിച്ചു.