ഉറക്കത്തിനിടെ കുഞ്ഞിനെ കടിച്ച് പാഞ്ഞ പുലിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി അമ്മ: സംഭവം ഇങ്ങനെ

പൂനെ: ഉറക്കത്തിനിടെ കുഞ്ഞിനെ കടിച്ചു പാഞ്ഞ പുലിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തി ഒരമ്മ. മഹാരാഷ്ട്രയില്‍ പൂനെയ്ക്കു സമീപം ദോള്‍വാഡ് ഗ്രാമത്തിലാണ് സംഭവം. വീടുനുള്ളില്‍ ചൂട് സഹിക്കാന്‍ വയ്യാതായതോടെ കുഞ്ഞിനേയും കൊണ്ട് ദീപാലി വരാന്തയില്‍ ഇറങ്ങി കിടക്കുകയായിരുന്നു. പിന്നാലെ മുരള്‍ച്ച കേട്ടതോടെ ദീപാലി എഴുന്നേറ്റ് നോക്കിയപ്പോളാണ് ഒന്നര വയസായ കുഞ്ഞിന്റെ തലയില്‍ പുലി കടിച്ചിരിക്കുന്നത് ഇവര്‍ കാണുന്നത്.

ഇതിനിടെ ദീപാലി വെറുംകൈ കൊണ്ട് പുലിയെ തലങ്ങും വിലങ്ങും ഇവര്‍ ആക്രമിച്ചു. ദീപാലി പുലിയെ ആക്രമിച്ചതോടെ കുഞ്ഞിനെ വിട്ട് പുലി ദീപാലിയുടെ കയ്യില്‍ ആഞ്ഞു കടിച്ചു. എന്നാല്‍ ഈ സമയവും കുഞ്ഞ് ദീപാലിയുടെ കൈകളില്‍ സുരക്ഷിതയായിരുന്നു. സംഭവത്തിനിടെ ബഹളം കേട്ട് ദീപാലിയുടെ ഭര്‍ത്താവും സമീപവാസികശളും ഉണര്‍ന്നു. എല്ലാവരും ഒരുമ്മിച്ച് പുലിയെ വിരട്ടിയോടിക്കുകയായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും തലയിലും ചെറിയ പരിക്കുകളുണ്ട്. ആശുപത്രിയിലെത്തി ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്.