ആ പോസ്റ്റിടുമ്പോള്‍ ഞാന്‍ കുടിച്ച് ഫിറ്റായിരുന്നു എല്ലാവരും ക്ഷമിക്കണം; മാപ്പു പറച്ചിലുമായി ‘ജിഹാദി’ പരാമര്‍ശം നടത്തിയ ബിനില്‍

തിരുവന്തപുരം: മംഗലാപുരത്തു നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിനെതിരെ വര്‍ഗ്ഗീയ പോസ്റ്റ് ഇട്ട സംഘപരിവാര്‍ പ്രവര്‍ത്തകനു നേരേ വന്‍ പ്രതിഷേതമാണ് ഉയരുന്നത്. എറണാകുളം കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരനായിരുന്നു പോസ്റ്റ് ഇട്ടത്.

ഇപ്പൊള്‍ ഇതിന് ന്യായീകണവുമായി എത്തിയിരക്കുകയാണ് ഇയാള്‍. പോസ്റ്റ് ഇടുന്ന സമയം താന്‍ കുടിച്ചു ഫിറ്റായിരുന്നെന്നും അതിനാല്‍ എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ആയിരുന്നു ഇയാളുടെ വാദം.

”ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്” എന്നായിരുന്നു കുഞ്ഞിനെതിരേ ബിനിലിന്റെ പരാമര്‍ശം. ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ബിനിലെന്ന് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ സൂചന നല്‍കുന്നുണ്ട്.

കുഞ്ഞിനെപ്പറ്റിയുള്ള പോസ്റ്റ് വാവദമായതിനെത്തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നു എന്നായിരുന്നു ബിനില്‍ പറഞ്ഞത്.

സാനിയ, മിത്താഹ് ദമ്പതികളുടെ കുഞ്ഞായതുകൊണ്ടാണ് ആംബുലന്‍സിനെ തടസ്സമില്ലാതെ കടത്തിവിടണമെന്ന് പറഞ്ഞുകൊണ്ട് കേരളമാകെ ഗതാഗത സൗകര്യം ഒരുക്കിയതെന്ന് ഇയാള്‍ പോസ്റ്റില്‍ പറഞ്ഞു. ‘ന്യൂനപക്ഷ വിത്താ’യതിനാലാണ് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നും കുറിച്ചിട്ടുണ്ട്.