ഇരുപത് സംസ്ഥാനങ്ങളിലെ തൊണ്ണൂറ്റിയൊന്ന് മണ്ഡലങ്ങളില്‍ ഇന്ന് ജനങ്ങള്‍ വിധിയെഴുതും ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായുള്ള 91 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടം വിധിയെഴുത്തു നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കുന്ന ആന്ധ്രാപ്രദേശ്, സിക്കിം, ഒഡീഷ എന്നിവിടങ്ങളിലെ യഥാക്രമം 175, 32, 28 അസംബ്ലി മണ്ഡലങ്ങളിലേക്കും ഇന്നാണു വോട്ടെടുപ്പ്. ഈ മാസം 18, 23, 29, മേയ് ആറ്, 12, 19 തീയതികളിലായി വോട്ടെടുപ്പ് പൂര്‍ത്തിയാകും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്
മേയ് 23 നാണ് വോട്ടെണ്ണല്‍. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, കിരണ്‍ റിജ്ജു, വി.കെ. സിങ് എന്നിവരാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ആന്ധ്രയിലെ മുഴുവന്‍ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. തെലങ്കാനയിലെയും മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും.