കോഴിക്കോട്: കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യാഴാഴ്ച പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തിയത്.
അമോണിയം കലര്‍ത്തിയെന്ന് സംശയമുള്ള മത്സ്യം കണ്ടെത്തിയതായും വിവരമുണ്ട്. പ്രാഥമിക പരിശോധനയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്കായി ഇവയുടെ സാന്പിള്‍ ശേഖരിച്ചു.