സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നത് എക്സൈസും പോലീസും കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ കഞ്ചാവ് മാഫിയയുടെ കാരിയര്‍ മാരാകാന്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും. ഇങ്ങിനെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കുറിച്ച് എക്സൈസിന് വിവരം കിട്ടിയതായിട്ടാണ് സൂചനകള്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്കും കസ്റ്റമേഴ്സിനും എത്തിക്കൊടുക്കുന്ന ജോലി മാത്രമാണ് ഇവര്‍ക്കുള്ളത്.
ഒറ്റനോട്ടത്തില്‍ സംശയം തോന്നാത്തതും ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് എളുപ്പം രക്ഷപ്പെടാന്‍ കഴിയും എന്നതിനാലാണ് സ്ത്രീകളെ ഉപയോഗിക്കുന്നത്. ചെറിയ ജോലിക്ക് വലിയ പ്രതിഫലം ലഭിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പുറമേ വീട്ടമ്മമാരും കാരിയര്‍മാരാകാന്‍ എത്തുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ബീച്ചുകള്‍ കേന്ദ്രീകരിച്ചാണ് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന ശക്തമാക്കിയതില്‍ നിന്നും നിരവധി പേരാണ് കുടുങ്ങിയത്.
സ്‌കൂളുകള്‍, കോളേജുകള്‍, മന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍, ബീച്ചുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. ആന്ധ്രയില്‍ നിന്നുമാണ് വലിയ തോതില്‍ കഞ്ചാവ് എത്തുന്നത്. കഴിഞ്ഞ ദിവസം കുഴിപ്പള്ളി ബീച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായ സംഭവത്തിന് പിന്നില്‍ കഞ്ചാവ് മാഫിയാ സംഘത്തിന്റെ ബന്ധം പോലീസ് സംശയിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍നിന്നു രാത്രിയില്‍ കടത്തിക്കൊണ്ടുപോയി മദ്യവും കഞ്ചാവും നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായി പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളുടെ വീട്ടില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
വീട്ടില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കിക്കൊണ്ടുപോയി ശാരീരികമായി ഉപയോഗപ്പെടുത്തി ദൃശ്യം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വില്‍പ്പന നടത്താനായിരുന്നു നീക്കം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനു പ്രതികള്‍ പെണ്‍കുട്ടികളുടെ വീടിനു സമീപം െബെക്കിലെത്തുകയും വീടിനുള്ളില്‍നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടികളെ പ്രതികള്‍ െബെക്കില്‍ കുഴുപ്പിള്ളി ബീച്ചിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ബിയറും കഞ്ചാവും നല്‍കി. പീഡനത്തിനു ശ്രമിക്കവെ പെണ്‍കുട്ടികള്‍ എതിര്‍ത്തു. ഈ സമയം ഇതുവഴി വന്ന പോലീസ് പട്രോളിങ് ജീപ്പ് കണ്ടു പ്രതികള്‍ ഓടിയൊളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭീതിയില്‍ പെണ്‍കുട്ടികളും ഓടി രക്ഷപ്പെട്ടു.
ഇതിലൊരാള്‍ പരിചയക്കാരനായ യുവാവിനെ മൊെബെലില്‍ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചു. മറ്റു രണ്ടുപേരെ അന്വേഷിച്ചു. കടലില്‍ ചാടിയിരിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പോലീസും അഗ്‌നിശമനസേനയും ഞായറാഴ്ച മണിക്കൂറുകളോളം കടല്‍ത്തീരത്തു തപ്പി. പിന്നീടു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു മറ്റു രണ്ടു കുട്ടികളെ കണ്ടെത്തുകയായിരുന്നു