രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെ; വെള്ളാപ്പള്ളി നടേശന്‍

തിരുവല്ല: രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയെന്ന പരിഹാസവുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വരും വരും എന്ന് പറയുന്നതല്ലാതെ രാഹുലിന്റെ വരവില്‍ തീരുമാനമാകുന്നില്ല.

ചര്‍ച്ച മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും ‘വയനാട്ടില്‍ പുലി വരുന്നു പുലി’ എന്ന പറഞ്ഞിട്ട് പുലി വന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.