യുവതിയെ പട്ടിണിക്കിട്ട് കൊന്നതിൽ ഭർത്താവിന്റെ സഹോദരിക്ക് പങ്കെന്ന് സംശയം.

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കും. ഭർതൃസഹോദരിയും തുഷാരയെ പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇവരെയും ചോദ്യം ചെയ്യും. പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോൾ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിർത്തതുമാണ് കഴിക്കാൻ നൽകിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവർ മരിച്ചതെന്ന് മനസിലായത്